Kerala

ഇ.ഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപെടുന്നവർ കുറവ് ; സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിൻ്റെ വാദം

kandala-cooperative-bank-fraud-bhasurangan-gets-anticipatory-bail

ദില്ലി: ഇഡി രജിസ്റ്റർ ചെയ്യുന്ന മിക്ക കേസുകളും പിഴക്കുകയാണെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിൻ്റെ വാദം. കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ ശക്തമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. കണ്ടല ബാങ്ക് ക്രമക്കേട് കേസിലെ പ്രതി ഭാസുരാംഗൻ നൽകിയ  മുൻ‌കൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.ഇ.ഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപെടുന്നവരുടെ എണ്ണം കുറവാണെന്ന് സംസ്ഥാന സര്‍ക്കാർ കോടതിയിൽ പറഞ്ഞു.

എന്നാൽ  സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് ഭാസുരാംഗന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭാസുരാംഗൻ അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശിച്ചു..അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.കേസിലെ പ്രതിയായ മുന്‍ സിപിഐ നേതാവ് ഭാസുരാംഗന്‍ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്ത് ആയിരുന്നുവെന്നും എന്നാൽ കേസിന്റെ കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി ദിനേശും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.ഭാസുരാംഗനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ റോയി ഏബ്രഹാം എന്നിവർ ഹാജരായി.

content highlight : kandala-cooperative-bank-fraud-bhasurangan-gets-anticipatory-bail

Latest News