Travel

കൃഷ്ണന്റെ രാധയ്ക്കായി ഒരു ക്ഷേത്രം, അറിയാം ഈ രാധാ ക്ഷേത്രത്തെക്കുറിച്ച്

പ്രേത്യേകതകൾ

ഏകദേശം 250 മീറ്ററോളം ഉയരമുള്ള ഭാനുഗ കുന്നുകളുടെ മുകളിലാണ് ഈ ക്ഷേത്രം കാണാൻ സാധിക്കുന്നത് വളരെ പ്രശസ്തമായ നിരവധി ഉത്സവങ്ങളും ഇവിടെ നടക്കാറുണ്ട് രാധാകൃഷ്ണമി ഹോളി എന്നിവയ്ക്കൊക്കെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ക്ഷേത്രം സന്ദർശിക്കാറുണ്ട് ധാരാളം ഭക്തരും വിനോദസഞ്ചാരികളും ഒക്കെ ഇവിടെയൊക്കെ എത്തുന്നു ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രം കൂടിയാണ് ഇത് ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് കൃഷ്ണന്റെ ചെറുമകനായ രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയുന്നത്

ചരിത്രം

ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട് അച്ഛൻ നന്ദയും രാധയുടെ അച്ഛൻ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു നന്ദഗോകുലത്തിന്റെ തലവൻ ആയിരുന്ന കാലത്ത് വൃഷ്ടാനു രാവലിന്റെ തലവനും മധുരയിലെ രാജാവായ കംസ ക്രൂരതയിൽ മനം മടുത്തു ഇരുവരും ഇവരുടെ ആളുകളുമായി ബര്സാനയിലേക്കു മാറി അങ്ങനെയാണ് ഈ ക്ഷേത്രം അവിടെ എത്തുന്നത് എന്നും രാധയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് എന്നുമൊക്കെ ശ്രദ്ധ നേടുന്നു മനോഹരമായ വാസ്തുവിദ്യ ക്ഷേത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യമാണ്

വാസ്തുവിദ്യ

കമാനങ്ങളും തൂണുകളും ചുവന്ന മണൽ കല്ലുകളും ഉള്ള ഈ ക്ഷേത്രം മുഗൾ കാലഘട്ടത്തെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത് അക്കാലത്ത് നിലനിന്നിരുന്ന രജപുത്ര വാസ്തുവിദ്യയുടെ ഒരു ഉദാഹരണം ഇവയിൽ കാണാൻ സാധിക്കും ബർസാനയിലെ ഈ ക്ഷേത്രം കാണാൻ ഓരോ വർഷവും നിരവധി ആളുകളാണ് എത്തുന്നത് ചുവന്ന മണൽ കല്ലുകൾ കൊണ്ട് നിർമ്മിച്ച സങ്കീർണമായ കൊത്തുപണികൾ ഈ ക്ഷേത്രത്തെ അതിമനോഹരം ആക്കി മാറ്റുന്നു അതോടൊപ്പം താളിക കുടങ്ങൾ കമാനങ്ങൾ ചുവരുകളിലെയും മേൽക്കൂരയിലെയും അധിമനോഹരമായ പെയിന്റിങ് ഇതൊക്കെ മനോഹാരിത പകരുകയാണ് ഈ ക്ഷേത്രത്തിന് ചെയ്യുന്നത്