ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ്. ഒരിത്തിരി സമയം കിട്ടിയാൽ ഉടനെ ഫോണെടുത്ത് റീലുകൾ കാണാനാണ് ആളുകൾക്ക് ഏറെയിഷ്ടം. ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും, പ്രണയം തോന്നുന്നതും അങ്ങനെ അങ്ങനെ പലവിധ വികാരങ്ങൾ ജനിപ്പിക്കുന്നതാണ് ഓരോ റീലുകളും. എന്നാൽ ഇതിൽ വലിയൊരു അപകടം പതിയിരിക്കുന്നതായി അറിയാമോ? റീലുകളോടുള്ള അഡിക്ഷൻ നമ്മുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കും.പ്രത്യേകിച്ച് രാത്രി വൈകി റീലുകൾ കാണുന്നത് യുവാക്കളിലും മദ്ധ്യവയസ്‌ക്കരിലും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത പതിയെ വർദ്ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്.
ചൈനയിലെ ഹെബൈയ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായിരിക്കുന്നത്. 2023 ജനുവരിക്കും സെപ്തംബറിനുമിടയിലാണ് പഠനം നടത്തിയത്. ചൈനയിൽ റിലുകൾക്ക് അഡിക്ടായ യുവാക്കളും മദ്ധ്യവയസ്‌കരുമായ 4,318 വ്യക്തികളിലാണ് പഠനം നടത്തിയത്.അമിതമായ രീതിയിൽ റീലുകൾ കാണുന്നത് ഉയർന്ന രക്തസമ്മർദ്ദവും ഹൈപ്പർടെൻഷനും ഉണ്ടാക്കുമെന്നാണ് ബയോമെഡ് സെൻട്രൽ (ബിഎംസി) ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലുള്ളത്. ഒരു റീൽ സന്തോഷിപ്പിക്കുന്നതാണെങ്കിൽ തൊട്ടടുത്ത റീൽ ചിലപ്പോൾ സങ്കടപ്പെടുത്തുന്നതായിരിക്കാം. ഇത്തരത്തിൽ ദ്രുതഗതിയിലുള്ള മാറ്റം തലച്ചോറിനെ വളരെ ദോഷകരമായി ബാധിക്കും.ഉറങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ മണിക്കൂർ സ്‌ക്രീനിൽ നോക്കുന്നത് പോലും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാദ്ധ്യത ഗണ്യമായി ഉയർത്തും.
STORY HIGHLIGHTS: There is a time when you should not watch reels; serious illnesses await