Recipe

ഉള്ളം കുളിർപ്പിക്കാൻ ഒരു സ്ട്രോബെറി കാരറ്റ് സ്മൂത്തി ആയാലോ – strawberry carrot smoothie

ഉള്ളം കുളിർപ്പിക്കുന്നതിനൊപ്പം പോഷകഗുണവുമുള്ള ഒരു സ്മൂത്തിയാണ് സ്ട്രോബെറി കാരറ്റ് സ്മൂത്തി. നിമിഷനേരം കൊണ്ട് തയ്യാറാക്കിയാലോ ഈ ഹെൽത്തി സ്മൂത്തി.

ചേരുവകൾ

  • സ്ട്രോബെറി – 1 കപ്പ്
  • കാരറ്റ് – 1/2 കപ്പ്
  • തേൻ /പഞ്ചസാര – ആവശ്യത്തിന്
  • തൈര് – 1 കപ്പ്
  • ഐസ് ക്യൂബ് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം കാരറ്റ് കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക. സ്ട്രോബെറി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ കാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് സ്ട്രോബെറിയും തേനും ചേർത്തു വീണ്ടും നന്നായി അടിച്ചെടുക്കുക. രുചികരമായ സ്ട്രോബെറി കാരറ്റ് സ്മൂത്തി റെഡി.

STORY HIGHLIGHT: strawberry carrot smoothie