Will the ritual be interrupted if there is no elephant?
കോഴിക്കോട്: അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.
നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്. ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത് നടത്തിയതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
content highlight : elephant-used-for-a-festival-without-permission-case-against-temple-officials-and-owner-at-kozhikode