Kerala

കെപിസിസി അഴിച്ചു പണിയാൻ തീരുമാനം; അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി കെപിസിസി അഴിച്ചു പണിയാൻ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. മാർച്ചിൽ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷൻ തെരഞ്ഞെടുക്കുമെന്നാണ് വിവരം. സംഘടനയിൽ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.