ഉച്ചയ്ക്ക് ചോറിനൊപ്പം ഒരു വെറൈറ്റി ചമ്മന്തി ആയാലോ? ചെറുപയർ ഉപയോഗിച്ച് ഒരു ചമ്മന്തി ഉണ്ടാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം അര കപ്പ് ചെറുപയർ ഒന്ന് ചെറിയ ചൂടിൽ മൂപ്പിച്ചെടുക്കുക. മൂപ്പിച്ചെടുത്ത പയർ ആറിയ ശേഷം വെളുത്തുള്ളിയും ഉപ്പും ചേർത്ത് ഒന്ന് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് തേങ്ങയും മുളകുപ്പൊടിയും കറിവേപ്പിലയും ചേർത്ത് അരക്കുക. ആവശ്യമെങ്കിൽ അരക്കുന്ന സമയത്ത് കുറച്ച് വെള്ളം ചേർക്കാവുന്നതാണ്. രുചികരമായ ചെറുപയർ ചമ്മന്തി റെഡി.