Kerala

ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്, അടിച്ചാൽ തിരിച്ചടിക്കും; സിപിഎമ്മിനെതിരെ ഭീഷണിയുമായി പി.വി അൻവർ – pv anvar threaten

യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും

സിപിഎമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അൻവർ ആരോപിച്ചു. പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥനയാണിതെന്നും തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നും ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല മറിച്ച് മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥന പറയുകയാണ്. നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തലക്ക് അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത്’ പി.വി അൻവർ പറഞ്ഞു.

നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് പിടിച്ചുവാങ്ങിക്കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫിന്റെ ഭരണം യുഡിഎഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് പിവി അൻവർ. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശവുമായി അൻവർ എത്തിയത്.

STORY HGIGHLIGHT: pv anvar threaten