Kerala

ക്രിമിനൽ കേസ് പ്രതി യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ – young man to death in vadakkancherry

തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ ആണ് കൊല്ലപ്പെട്ടത്. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.

സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ സേവ്യർ മരിക്കുകയായിരുന്നു. അനീഷ് പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. പ്രതി ഒളിവിലാണ്.

STORY HIGHLIGHT: young man to death in vadakkancherry