Food

ഒരു വെറൈറ്റി ചമ്മന്തി ഉണ്ടാക്കിയാലോ? കൊതിയൂറും ഉള്ളി ചമ്മന്തി റെസിപ്പി നോക്കാം

ചോറിനും കഞ്ഞിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ഉള്ളി ചമ്മന്തി ഉണ്ടാക്കിയാലോ? കൊതിയൂറും ഉള്ളി ചമ്മന്തിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പുളി: ഒരു വലിയ ഉരുള
  • ചുവന്നുള്ളി: 1 കപ്പ്
  • വറ്റൽമുളക് 7 എണ്ണം
  • വെളിച്ചെണ്ണ: ആവശ്യത്തിന്
  • ഉപ്പ്; ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ബൗളിലേക്ക് ഇട്ട് കഞ്ഞിവെള്ളം ഒഴിച്ച് പുളി കുതിർത്തി എടുക്കാം.ഇനിയൊരു.പാനിലേക്ക് എണ്ണ ഒഴിച്ച് ചുവന്നുള്ളി വാട്ടിയെടുക്കാം.ചുവന്നുള്ളി ചുവന്നു വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി വറ്റൽ മുളക് വറുത്ത് കോരി എടുക്കണം. ഇനി ഉള്ളിയും വറുത്ത മുളകും ചതച്ചെടുക്കണം. ഇനി ഇതിലേക്ക് നേരത്തെ കുതിർത്തി വെച്ച പുളിയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കണം. ഇതോടെ നല്ല സ്വാദൂറും ഉള്ളി ചമ്മന്തി റെഡി.