Kerala

എൻ.ഡി.എ വിട്ട് പി.വി. അൻവറിനൊപ്പം ചേർന്ന് സജി മഞ്ഞക്കടമ്പിലും പാർട്ടിയും – saji manjakadambil leaves nda

എൻ.ഡി.എയിൽ നിന്നുള്ള അവഗണനയാണ് മുന്നണി വിടാൻ കാരണം

തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.വി. അൻവറിനൊപ്പം ചേർന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പില്‍. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി വ്യക്തമാക്കി. എൻ.ഡി.എയിൽ നിന്നുള്ള അവഗണനയാണ് മുന്നണി വിടാൻ കാരണമെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ഘടകക്ഷിയെന്ന നിലയിൽ എൻ.ഡി.എയിൽ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവർഷമായി മുന്നണി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. കൂടാതെ വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതും റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാനും എൻ.ഡി.എ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി പറഞ്ഞു.

STORY HIGHLIGHT: saji manjakadambil leaves nda