Food

കിടിലൻ സ്വാദിൽ തയ്യാറാക്കാം ഒരു ചിക്കൻ കട്ലറ്റ്

വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ കട്ലറ്റിന്റെ റെസിപ്പി നോക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ – 750 ഗ്രാം
  • ഉരുളന്‍ക്കിഴങ്ങ്- അര കിലോ
  • സവാള-2
  • പച്ചമുളക് -5
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
  • കാരറ്റ്- 2
  • ബീന്‍സ്- 5 എണ്ണം
  • കുരുമുളക് -2 ടീസ്പൂണ്‍
  • മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
  • മുളക് പൊടി- 2 ടീസ്പൂണ്‍
  • ഗരം മസാല -അര ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • വെജിറ്റബിള്‍ ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
  • മുട്ടയുടെ വെള്ള-3
  • ബ്രഡ് ക്രംസ്- 100 ഗ്രാം
  • മല്ലിയില അവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുറിച്ചുവെച്ചിരിക്കുന്ന ചിക്കനോടൊപ്പം ഉരുളക്കിഴങ്ങ്, കുരുമുളക്പൊടി, മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് അര ഗ്ലാസ് വെള്ളത്തില്‍ വേവിക്കുക. ശേഷം തണുത്തതിന് ശേഷം ചിക്കന്റെ എല്ലുകള്‍ നീക്കം ചെയ്തെടുക്കണം. ഈ ചിക്കന്‍ മിക്സിയില്‍ അടിച്ചെടുക്കാം. പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ,കാരറ്റ് ബീന്‍സ് ഇട്ട് ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം മസാലകള്‍ എല്ലാം ഇട്ട് മൂപ്പിക്കുക.

അടിച്ച് വെച്ചിരിക്കുന്ന ചിക്കനും ഉരുളന്‍ കിഴങ്ങും ചേര്‍ത്ത് നന്നായി ഉടച്ച് അവശ്യത്തിനും ഉപ്പും ചേര്‍ത്ത് നന്നായിയോജിപ്പിച്ച് 5 മിനിറ്റ് വേവിക്കുക. മറ്റൊരു പാനില്‍ വറുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കട്ലറ്റ് ആകൃതിയില്‍ പരത്തുക. ശേഷം ഇത് മുട്ടയുടെ വെള്ളയിലും പിന്നീട് ബ്രഡ് ക്രംസിലും മുക്കിയതിന് ശേഷം ഇടത്തരം തീയില്‍ കരിയാതെ വറുത്തെടുക്കാം.