ദില്ലി നന്ദ് നാഗ്രിയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമന്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം.
2023 ലാണ് അമന്‍ യുവതിയെ വിവാഹം ചെയ്തത്. യുവതിക്ക് വിവാഹേതര ബന്ധം ഉണ്ടെന്നാരോപിച്ച് അമനും യുവതിയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. തുടർന്നും ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അമന്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് പ്രതി ഭാര്യയെ കൊന്നത്.
പ്രതിയെയും കൊണ്ട് പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫൊറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി.
STORY HIGHLIGHT: man killed wife of extra marital affair