നിഖില വിമലിനെ നായികയാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണ് കേസ്. സിനിമയുടെ ചിത്രീകരണം ഇന്ന് മൈസൂരുവില്‍ തുടങ്ങി. ഇ ഫോര്‍ എക്സ്പെരിമെന്‍റ്, ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം – ഷിനോസ്, എഡിറ്റിംഗ് – സരിന്‍ രാമകൃഷ്ണന്‍, സഹ തിരക്കഥ, സംഭാഷണം – ജ്യോതിഷ് എം, സുനു വി , ഗണേഷ് മലയത്ത്, പ്രൊഡക്ഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, കലാസംവിധാനം – ഹർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – ജിനു പി.കെ, കോസ്റ്റ്യൂം- അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് – ആസിഫ് കുറ്റിപ്പുറം, ടൈറ്റിൽ & പോസ്റ്റർ – നിതിൻ കെ പി, ഡിജിറ്റൽ പ്രൊമോഷൻ – ടെൻ ജി മീഡിയ.
അതേസമയം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഗെറ്റ് സെറ്റ് ബേബിയാണ് നിഖില വിമലിന്‍റേതായി ഏറ്റവുമൊടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍.
content highlight: pennu-case-malayalam-movie