Thiruvananthapuram

ഇലക്ട്രിക് ബസുകള്‍ വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രക്കാരെ വരവേല്‍ക്കും

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ ടെര്‍മിനലില്‍ നിന്ന് വിമാനങ്ങളിലും തിരിച്ചും എത്തിക്കാന്‍ ഇനി ഇലക്ട്രിക് ബസുകള്‍. വിമാനത്താവളത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികളുമായി കൈകോര്‍ത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് 4 ഇ-പാസഞ്ചര്‍ കോച്ചുകള്‍ കമ്മിഷന്‍ ചെയ്തത്. ഒരേസമയം 35 യാത്രക്കാരെ കൊണ്ടുപോകാന്‍ സൗകര്യമുള്ള കോച്ചുകളാണിത്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്ക് ഈ കോച്ചുകള്‍ ഉപയോഗിക്കും. എയര്‍പോര്‍ട്ടിലെ മറ്റു ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വാഹനങ്ങളും വൈകാതെ ഇ-കോച്ചുകളായി മാറും. എയര്‍പോര്‍ട്ടില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 18 കാറുകള്‍ അടുത്തിടെ മാറ്റി ഇ-കാറുകള്‍ ആക്കിയിരുന്നു.

CONTENT HIGH LIGHTS; Electric buses will now welcome passengers at the airport

Latest News