India

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ് – jammu kashmir army vehicle attack

സൈന്യം ശക്തമായി തിരിച്ചടിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ​ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ആളപയമില്ലെന്നാണ് വിവരം. നടന്നത് ഭീകരാക്രമണമാണെന്നാണ് സംശയം. പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുകയാണ്.

തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സൈന്യം ശക്തമായി തിരിച്ചടിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

STORY HIGHLIGHT: jammu kashmir army vehicle attack