മഹീന്ദ്ര സ്കോർപിയോ എൻ കാർബൺ പതിപ്പ് പുറത്തിറങ്ങി. Z8, Z8L എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 19.19 ലക്ഷം രൂപ മുതൽ 24.89 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് എന്നീ നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 7 സീറ്റ് കോൺഫിഗറേഷനിൽ മാത്രമേ ഇത് ലഭ്യമാകൂ. 19.15 ലക്ഷം മുതൽ 26.25 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമായ ടാറ്റ ഹാരിയർ ഡാർക്ക് എഡിഷനുമായി സ്കോർപിയോ എൻ ന്റെ കാർബൺ പതിപ്പ് മത്സരിക്കുന്നു.
സ്‌കോർപിയോ N ന്റെ പ്രത്യേക കാർബൺ പതിപ്പിന് അകവും പുറവും സ്‌പോർട്ടി ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു. ഡോർ ഹാൻഡിലുകൾ, വിൻഡോ സൈഡ് മോൾഡിംഗ്, അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ സ്മോക്ക്ഡ് ക്രോം ആക്‌സന്റുകൾക്കൊപ്പം ബ്ലാക്ക്-ഔട്ട് ഫിനിഷും ഇതിനുണ്ട്. കോൺട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും സ്മോക്ക്ഡ് ക്രോം ഘടകങ്ങളും ഉൾക്കൊള്ളുന്ന ലെതറെറ്റ് സീറ്റുകളോടൊപ്പം ഇന്റീരിയർ സ്പോർട്ടിയായി കാണപ്പെടുന്നു.
സ്കോർപിയോ എൻ കാബൺ എഡിഷന്റെ സവിശേഷതകളുടെ പട്ടികയിൽ ലെതറെറ്റ് ഇന്റീരിയർ, പുഷ് ബട്ടൺ സ്റ്റാർട്ട്, 4WD ടെറൈൻ മാനേജ്മെന്റ് സിസ്റ്റം, പാസീവ് കീലെസ് എൻട്രി, പവർഡ് ഫ്രണ്ട് സീറ്റ്, 12-സ്പീക്കർ സോണി സൗണ്ട് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വയർലെസ് ചാർജിംഗ്, പൂർണ്ണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 17-ഇഞ്ച്/18-ഇഞ്ച് അലോയ് വീലുകൾ, രണ്ടാം നിരയ്ക്കുള്ള ഓപ്ഷണൽ ക്യാപ്റ്റൻസ് സീറ്റുകൾ, സൺറൂഫ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.
സ്കോർപിയോ എൻ കാർബൺ പതിപ്പിൽ മഹീന്ദ്ര മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലും 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും വാഹനം ലഭ്യമാണ്. ഓരോ പവർട്രെയിനിലും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ സംയോജിപ്പിക്കാൻ കഴിയും. പെട്രോൾ എഞ്ചിൻ 200 bhp-യിൽ കൂടുതൽ കരുത്തും 380 Nm വരെ പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിൻ 173 bhp കരുത്തും 400 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. കാർബൺ എഡിഷനിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഫോർ-വീൽ ഡ്രൈവ് പവർട്രെയിനും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന വകഭേദങ്ങളിൽ, ഡീസൽ എഞ്ചിൻ 132 bhp കരുത്തും 300 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ക്രമീകരിച്ചിരിക്കുന്നു, കൂടാതെ ഇത് ഒരു മാനുവൽ ഗിയർബോക്സുമായി മാത്രം ജോടിയാക്കിയിരിക്കുന്നു.
content highlight: mahindra-scorpio-carbon-edition