World

സുഡാനിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്ന് വീണു; 46 മരണം

തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുർമാനിലെ സൈനിക താവളത്തിനടുത്താണ് അപകടം സംഭവിച്ചത്

ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുർമാനിലെ സൈനിക താവളത്തിനടുത്താണ് അപകടം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സൈനികകേന്ദ്രമാണിത്. സാങ്കേതിക തകരാണ് അപകട കാരണമെന്ന് സൈനികരെ ഉദ്ദരിച്ച് വാർത്ത എജൻസി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ പത്ത് പേർക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.