നല്ല നാടൻ കടുമാങ്ങ /കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കി സൂക്ഷിച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാം.
ചേരുവകൾ
1. കണ്ണിമാങ്ങ ഉപ്പിലിട്ടത് – 1 വലിയ ബൗൾ (കണ്ണിമാങ്ങയുടെ ഞെട്ട് ചെറിയ രീതിൽ ബാക്കി പൊട്ടിച്ചു കളയുക. എന്നിട്ട് നന്നായി കഴുകിയ ശേഷം വെള്ളം പോകാനായി പരത്തി ഇടുക. തുടച്ച് എടുക്കാം. ഒട്ടും വെള്ള മയം പാടില്ല. അതിനുശേഷം ഒരു കുപ്പിയിലോ ഭരണിയിലോ മാങ്ങഇട്ട് കല്ല് ഉപ്പും ഇട്ട് നന്നായി അടച്ചു ഒരു 2 ആഴ്ച വരെ വക്കുക. ഇടക്ക് ഒന്ന് കുലുക്കി കൊടുക്കണം.അങ്ങനെ മാങ്ങ ചുരുങ്ങി, അതിൽ നിന്നും ഉണ്ടാകുന്ന വെള്ളവും വച്ചാണ് കടുമാങ്ങ തയാറാക്കുന്നത് )
2. മുളക് പൊടി -10 ടേബിൾ സ്പൂൺ
3. കടുക് പൊടിച്ചത് -7 ടേബിൾ സ്പൂൺ
4. കായം പൊടി -1 1/2 ടേബിൾ സ്പൂൺ
5. ഉലുവ പൊടി -1/2 ടീസ്പൂൺ
6. നല്ലെണ്ണ -100 മില്ലി (കായം മൂപ്പിച്ചു എടുത്തത് )
തയാറാക്കുന്ന വിധം
ഉപ്പുമാങ്ങയുടെ വെള്ളം മാത്രം ഒരു പരന്ന പാത്രത്തിലേക്കു ആക്കി അതിലേക്കു കായപ്പൊടി, മുളകുപൊടി, കടുക് പൊടിച്ചത് എന്നിവ ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. അതിലേക്കു ഉപ്പു മാങ്ങ ചേർക്കുക. അതിനു ശേഷം ഉലുവാപ്പൊടി ചേർത്തിളക്കുക. അതിലേക്കു നല്ലെണ്ണ ചേർത്തിളക്കി നല്ല മുറുക്കമുള്ള അടപ്പുള്ള കുപ്പിയിലോ, ഭരണിയിലോ ആക്കി വർഷങ്ങളോളം എടുത്തു വയ്ക്കാം.
content highlight: kadumanga-achar