ദില്ലി: ദില്ലി സാകേത് മാളിൽ തിയേറ്ററിൽ തീപിടുത്തം. പിവിആർ തിയേറ്ററിലാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്ന് വൈകുന്നേരമാണ് സംഭവം. ഷോ നടക്കുന്നതിനിടെയാണ് തിയ്യേറ്ററിലെ സ്ക്രീനിൽ തീപിടുത്തമുണ്ടായത്. ഇതോടെ മാളിയിലെ തീയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവെക്കുകയായിരുന്നു. നിലവിൽ മറ്റു ഷോകളെല്ലാം മാറ്റിയതായും അധികൃതർ അറിയിച്ചു.
content highlight :fire-broke-out-in-a-theater-in-saket-mall-delhi