Thiruvananthapuram

വിഴിഞ്ഞത്ത് കെഎസ്ആ‌ർടിസി ബസുകൾ കൂട്ടിയിടിച്ചു; അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

എതിർ ദിശകളിൽ വന്ന കെഎസ്ആ‌ർടിസിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്

തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിട്ടിച്ച് അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാത്രിയോടെയാണ് അപകടം നടന്നത്. എതിർ ദിശകളിൽ വന്ന കെഎസ്ആ‌ർടിസിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.

content highlight : two-bus-collided-at-vizhinjam-many-passengers-injured

Latest News