മസ്കത്ത്: ഒമാനും യുഎഇയ്ക്കും ഇടയില്‍ പുതിയ കരാതിര്‍ത്തി. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റായ മുസന്ദമിനെയും യുഎഇയുടെ ഫുജൈറ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോര്‍ഡര്‍ ആണ് ബുധനാഴ്ച ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. യാത്രക്കാർക്കും ചരക്ക് കടത്തിനും ദിബ്ബ അതിർത്തി വഴി സൗകര്യമുണ്ടാകും. ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് യുഎഇയിൽ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കും. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും ഈ പുതിയ കരാതിര്‍ത്തി സഹായിക്കും.
content highlight : dibba-border-crossing-connects-musandam-and-fujairah