Recipe

ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? | sweet-potato-egg-bread-ovenless-recipe-

ചേരുവകൾ

മധുരക്കിഴങ്ങ്
മുട്ട
തേൻ
എണ്ണ

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പമുള്ള ഒരു മധുരക്കിഴങ്ങ് കഴുകിയെടുക്കാം.
അത് വട്ടത്തിൽ അരിഞ്ഞ് വെള്ളത്തിൽ ചേർത്തു നന്നായി പുഴുങ്ങാം.
ചൂടാറിയതിനു ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ​ തേൻ, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചത് എന്നിവ ചേർത്തു നന്നായി ഇളക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
അതിൽ അൽപം എണ്ണയോ നെയ്യോ പുരട്ടാം.
ഇതിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വയ്ക്കാം. ഇരുവശങ്ങളും വേവിക്കാം.
അടുപ്പണച്ച് ചൂടാറാൻ മാറ്റി വയ്ക്കാം.
ശേഷം ഇഷ്ടാനുസരണം മുറിച്ചു കഴിച്ചു നോക്കൂ

content highlight: sweet-potato-egg-bread-ovenless-recipe