Kerala

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി; നിലത്തടിച്ച് വീണ കായികാധ്യാപകൻ മരിച്ചു

തൃശൂര്‍: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ച് തള്ളിയതിനെ തുടർന്ന് നിലത്തടിച്ച് വീണ കായികാധ്യാപകൻ മരിച്ചു. തൃശൂർ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. തൃശൂർ റീജണൽ തിയറ്ററിന് മുന്നിലാണ് സംഭവം. ആക്രമണത്തിൽ ചൂലിശേരി സ്വദേശി രാജു പിടിയിൽ. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് അനിലിനെ തള്ളിയിട്ടത്. രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാടകോൽസവം കാണാൻ എത്തിയതായിരുന്നു ഇരുവരും. രാജു മദ്യലഹരിയിൽ ആയിരുന്നുവെന്നും അനിലിന്‍റെ മരണത്തിന് യഥാർഥ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം കഴിയണമെന്നും പൊലീസ് വ്യക്തമാക്കി.

 

Tags: Arrestdeath