ബെംഗളൂരു: ബെംഗളൂരുവിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് യുവാവ്. വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിന് പുറത്ത് ഇരുന്ന നാഗലക്ഷ്മി എന്ന യുവതിയെ പ്രതി ആണ് ആക്രമിച്ചത്.
പ്രതിയായ ആനന്ദ് വീടിനു പുറത്തിരുന്ന നാഗലക്ഷ്മിയോട് സംസാരിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് മദ്യപിക്കാനുള്ള പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ആനന്ദിനെ പൊലീസിന് കൈമാറി.