തട്ടുകടയിലെ അതെ സ്വാദിൽ ചിക്കൻ പെരട്ട് വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ചിക്കൻ നല്ലരീതിയിൽ കഴുകിയെടുക്കുക. ഇതേ സമയം സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വെക്കണം. ഇനി ഒരു പാൻ എടുക്കുക. അൽപ്പം എണ്ണ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി – കാശ്മീരി ചില്ലി, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കണം.ഇനി ഇതിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റുക. ശേഷം ഇത് ചൂടാറാകാൻ വെക്കണം.ചൂടാറി കഴിയുമ്പോൾ ഇത് മിക്സിയിൽ അരച്ചെടുക്കണം.
ഇനി മറ്റൊരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അരച്ചെടുത്ത മസാലക്കൂട്ട് ചേർത്തു നന്നായി വഴറ്റുക. ഇനി മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറിയ ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക. ചിക്കൻ പകുതി വേവാവുമ്പോൾ മല്ലിയില കൂടി ചേർത്ത് വേവിക്കുക. തുടർന്ന് ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കുക.