Food

ഈ കിഴങ്ങ് കറിക്ക് ചിക്കൻ കറിയുടെ സ്വാദാണ്

ചിക്കൻ കറിയുടെ അതെ സ്വാദിൽ കിഴങ്ങ് കറി വെച്ചാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കറി.

ആവശ്യമായ ചേരുവകൾ

  • ഉരുളകിഴങ്ങ് – 4 എണ്ണം
  • സവാള – 1
  • തക്കാളി – 1 എണ്ണം
  • കടുക് – 1/4 ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
  • ഗരംമസാലപ്പൊടി – 1/2 ടീസ്പൂൺ
  • കറിവേപ്പില – ഒരു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പ്രഷർ കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കണം. തുടർന്ന് കറിവേപ്പില, ഇഞ്ച –വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് ഇളക്കണം.ഇനി ഇതിലേക്ക് സവാള ചേർത്ത് വഴറ്റണം, പിന്നാലെ കുറച്ച് ഉപ്പും ചേർത്ത് ഒന്നുകൂടി വഴറ്റണം.ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ഇതിലേക്ക് ചേർക്കാം.

അടുത്തതായി ഇതിലേക്ക് തക്കാളി ചേർക്കണം. ഇതിന് പിന്നാലെ ഉരുക്കിഴങ്ങ് കൂടി ഇതിലേക്ക് ചേർക്കണം.ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു 2 വിസ്സിൽ വരുന്നത് വരെ വേവിക്കണം. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതോടെ നല്ല കിടിലൻ കിഴങ്ങ് കറി റെഡി.ഇനി ചൂട് ചപ്പാത്തിക്കൊപ്പമോ, ദോശയ്ക്കോ, അപ്പത്തിനോ ഒപ്പം ഇത് കഴിക്കാം.