വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു പപ്പട വട തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പപ്പടവട ഉണ്ടാക്കാനായിട്ടുള്ള മസാലക്കായി ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് അരി പൊടി , ലേശം മഞ്ഞൾപൊടി, ലേശം കാശ്മീരി ചില്ലി പൗഡറും കൂടെ ചേർക്കാം. ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകവും കറുത്ത എള്ള് രണ്ട് ടീസ്പൂണും കൂടെ ചേർക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും കൂടെ ഒഴിച്ച് കൊടുത്ത് മാവ് തയ്യാറാക്കണം. ഇതിലേക്ക് ദോശ മാവിന്റെ പരുവത്തിൽ ആണ് മാവ് തയ്യാറാക്കേണ്ടത്. ശേഷം എല്ലാം കൂടെ നന്നായി മിക്സ് ചെയ്യാം. ശേഷം ഒരു പാനിലേക്ക് എണ്ണ ചേർത്ത് ചൂടാക്കണം. എണ്ണ നല്ലപോലെ ചൂടായതിന് ശേഷം ഓരോ പപ്പടവും മാവിൽ മുക്കി ചെയ്ത് എണ്ണയിലേക്ക് ഇടാം. ഒരു ഭാഗം ഫ്രൈ ആവുമ്പോൾ മറിച്ചിടാം. നല്ല മൊരിഞ്ഞ ചൂടുള്ള പപ്പട വട തയ്യാർ.