സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 13ന് നടക്കുന്നതുമായി ബന്ധപ്പെട്ട് KSRTC വികാസ് ഭവന്‍ യൂണിറ്റിന്റെ പൊങ്കാല സാധനങ്ങളുടെ ന്യായവില കച്ചവടം ഒരുങ്ങുന്നു. പൊങ്കാല അര്‍പ്പിക്കാനായി BTC യുടെ കാസര്‍ഗോഡ് മുതലുള്ള 100 വാഹനങ്ങള്‍ എത്തിച്ചേരുമെന്നും 3000 പേരെങ്കിലും പൊങ്കാലയിടാന്‍ എത്തിച്ചേരുമെന്നും യൂണിറ്റ് ഓഫീസറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍ R. സുനില്‍കുമാര്‍ (ഇന്‍സ്‌പെക്ടര്‍) അറിയിച്ചിരുന്നു. BTC യെ കൂടാതെ തന്നെ വികാസ് ഭവന്‍ യുണിറ്റില്‍ സ്ഥിരമായി പൊങ്കാലയര്‍പ്പിക്കാന്‍ വളരെയധികം ജീവനക്കാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേരുന്നുണ്ട്.
അവരെയെല്ലാം സഹായിക്കാന്‍ വികാസ് ഭവന്‍ യുണിറ്റില്‍ KSRTC വികാസ് ഭവന്‍ സാംസ്‌ക്കാരിക സമിതി എന്ന പേരില്‍ യുണിറ്റ് ഓഫീസര്‍ ചെയര്‍മാനും ADE വൈസ് ചെയര്‍മാനും ആയി 53 പേരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പൊങ്കാലക്കായി KSRTC യെ വിശ്വസിച്ച് KSRTC ബസില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നു വരെ വരുന്നവരെ സ്വീകരിച്ച് യാതൊരു വിധ പരാതിക്കും ഇട നല്‍കാതെ സന്തോഷമായി പൊങ്കാലയിട്ട് തിരിച്ചയക്കുക എന്ന ഉത്തരവാദിത്വമാണ് KSRTC വികാസ്ഭവന്‍ സാംസ്‌കാരിക സമിതി എറ്റെടുത്തിട്ടുള്ളത്.
ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കുന്നവര്‍ വരും കാലങ്ങളിലും KSRTCയെ മാത്രം ആശ്രയിക്കുന്നതിനും ഇതൊരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും KSRTC വികാസ് ഭവന്‍ സാംസ്‌ക്കാരിക സമിതി തയ്യാറാക്കിയിട്ടുണ്ട്. വികാസ് ഭവന്‍ യൂണിറ്റിലെ എല്ലാ ജീവനക്കാര്‍ക്കും രാഷ്ട്രീയ ഭേദമെന്യെ ഭക്തജനങ്ങളെ സ്വീകരിക്കുന്നതിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന് വികാസ് ഭവന്‍ യൂണിറ്റില്‍ എത്തിച്ചേരുന്ന 1500 ഭക്തജനങ്ങള്‍ക്ക് രാവിലെ ഇഡലിയും സാമ്പാറും ഉച്ചക്ക് 3000 പേര്‍ക്ക് ഉച്ചയൂണും സൗജന്യമായി നല്‍കുന്നതിന് ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
പൊങ്കാല ദിവസം പൊങ്കാലയര്‍പ്പിക്കുന്നവര്‍ക്കായി മിതമായ നിരക്കില്‍ പൊങ്കാല സാധനങ്ങള്‍ KSRTC വികാസ് ഭവന്‍ കൗണ്ടര്‍ വഴി വിതരണം ചെയ്യുകയാണ്. തമിഴ്‌നാട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പോയി സാധനങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് പലരില്‍ നിന്നും ക്വാട്ടേഷന്‍ ക്ഷണിച്ച് എറ്റവും മികച്ച സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ വാങ്ങിയാണ് സമിതി വിതരണം ചെയ്യുന്നത്. അന്നേ ദിവസം KSRTC ഈ യൂണിറ്റിലെ ജീവനക്കാര്‍ക്കും കുടുംബത്തിനും പൊങ്കാലയര്‍പ്പിക്കുന്നതിന് സാധങ്ങള്‍ ആവശ്യമുള്ളവര്‍ സമീപിച്ചാല്‍ നല്‍കുകയും ചെയ്യും. മാര്‍ച്ച് ഒന്ന് വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ മാത്രമേ പരിഗണിക്കൂ.
ഈ ചാര്‍ട്ടില്‍ പറഞ്ഞിട്ടുള്ള സാധനങ്ങള്‍ ലഭ്യമാക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. പൊങ്കാലയ്‌ക്കെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് KSRTCയുടെ ഈ കച്ചവടം. ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആവശ്യമുള്ള സാധനങ്ങളും വിലയും
- ചുടുകല്ല് 3 എണ്ണം -50 രൂപ
- മണ്‍കലം 1 എണ്ണം – 100 രൂപ
- പൊങ്കാല കിറ്റ് -1 എണ്ണം – 135 രൂപ
- വാഴയില 1 എണ്ണം – 15 രൂപ
- തെരളിയില – 25 എണ്ണം – 15 രൂപ
- പാളയംകോടന്‍ പഴം 5 എണ്ണം – 25 രൂപ
- തവി – 1 എണ്ണം – 65 രൂപ
- തേങ്ങ -1 എണ്ണം – 35 രൂപ
പൊങ്കാല കിറ്റില്‍ ഉള്ള സാധനങ്ങള്‍
- ചമ്പാ പച്ചരി – 500Gm
- ശര്‍ക്കര – 500 Gm
- മില്‍മ നെയ്യ് 50 Gm
- അണ്ടിപരിപ്പ് +എലക്ക+ കിസ്മിസ് -15gm
- സഞ്ചി -1 എണ്ണം
ഇത് കൂടാതെ കേരള സര്‍ക്കാര്‍ ഉത്പനമായ ”ഹില്ലി അക്വ” മിനറല്‍ വാട്ടര്‍ 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍ :
- ഷാനവാസ് insp:9037220301
- ഇ. സനല്‍ HVS :9747566906
- രജ്ഞിത്ത് കുമാര്‍-മെക്കാനിക്ക് 8848117449
- സീന ജ ലാല്‍ (അസിസ്റ്റന്റ്) :9947481303
- SJ.പ്രദീപ് insp:9447031444
- M. അജിത്ത് കുമാര്‍ BTC കോഡിനേറ്റര്‍ VKBN (9037170168)
- PS അഭിലാഷ് (Cond) :+919388855554
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കരിഞ്ചന്തക്കാരും, അമിത ലാഭം കൊയ്യുന്ന കൂട്ടരും സജീവമാകും. എല്ലാ കൊല്ലവും ഇത്തരക്കാര്‍ റോഡിനിരുവശത്തും ഉണ്ടാകും. തോര്‍ത്തു മുതല്‍ വീശറി അടക്കം പൊങ്കാലക്കലവും ഇവരുടെ പക്കലുണ്ടാകും. അന്യ ജില്ലകളില്‍ നിന്നെത്തുന്ന സ്ത്രീ ഭക്തരെ പിഴിയുകയാണ് ഇവരുടെ ലക്ഷ്യം. സ്ത്രീ ഭക്തരായതു കൊണ്ടു തന്നെ അവശ്യ സാധനങ്ങള്‍ക്കായി നഗരത്തിലൂടെ അലഞ്ഞു തിരിയാന്‍ മെനക്കെടാറില്ല. തൊട്ടടുത്തുള്ളവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനേ നോക്കൂ. ഇത് മുതലെടുത്താണ് അമിത ലാഭം കൊയ്യുന്നവര്‍ രംഗത്തു വരുന്നത്. ഇതിനു വലിയൊരാശ്വാസം KSRTC കൗണ്ടര്‍ വഴി സാധം വാങ്ങുന്നവര്‍ക്ക് കിട്ടുമെന്നതാണ് മെച്ചം.
CONTENT HIGH LIGHTS; Black Market Sellers Vigilant !!: Goat Legs with Fair Price Trading KSRTC Vikas Bhavan Depot: Pongala Bricks to Pongala Kits Ready for Sale