Thiruvananthapuram

KSGAMOA സംസ്ഥാന വനിതാ ദിന ആഘോഷത്തിന് തുടക്കം: ഉജ്വല 2025 ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു

കേരളാ സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങള്‍ക്ക് ‘ ഉജ്ജ്വല 2025′ ഇന്ന് തുടക്കമായി. അസോസിയേഷന്‍ സംസ്ഥാന വനിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ ആണ് സംസ്ഥാന വ്യാപകമായി ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് സംഘടനയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് ഡോ:ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ പുരുഷ സമത്വം ശരിയായ വിധത്തില്‍ നടപ്പിലാക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് ദിവ്യ എസ്. അയ്യര്‍ അഭിപ്രായപ്പെട്ടു.

ഡോ: ജയന്തി സുധാകരന്‍ മുഖ്യാ ഥിതി ആയിരുന്നു. സംസ്ഥാന വ്യാപകമായി മെഡിക്കല്‍ ഓഫീസര്‍മാര്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സിന്റെ സ്ലൈഡ് പ്രകാശനം ചെയ്തു.’വര്‍ക്ക് ലൈഫ് ബാലന്‍സ്’ എന്ന വിഷയത്തില്‍ പ്രൊഫ:മൃദുല ബി നായര്‍ ക്ലാസ്സ് നയിച്ചു. ജനമൈത്രി പോലീസ് നയിക്കുന്ന ഡോക്ടര്‍മാര്‍ക്കായുള്ള സ്വയരക്ഷാ പരിശീലനവും പരിപാടിയുടെ ഭാഗമായി നടത്തി.

ചടങ്ങില്‍ സംസ്ഥാന വനിത കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ വഹീദ റഹ്മാന്‍ അധ്യക്ഷ ആയിരുന്നു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ VJ സെബി, സംസ്ഥാന ട്രഷറര്‍ ഡോ ഹരികുമാര്‍ നമ്പൂതിരി,സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ ഷൈന്‍ , തിരുവനന്തപുരം ജില്ല സെക്രട്ടറി ഡോ രശ്മി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.വനിത കമ്മിറ്റി കണ്‍വീനര്‍ ഡോ ആശ ഈ വര്‍ഷം ജില്ലകളില്‍ നിന്ന് ഉജ്വലകളായി തിരഞ്ഞെടുക്കപ്പെട്ട വനിത മെഡിക്കല്‍ ഓഫീസര്‍മാരെ പ്രഖ്യാപിച്ചു, വനിത കമ്മിറ്റി ട്രഷര്‍ ഡോ ഇന്ദു ജീ കുമാര്‍ സ്വാഗതവും , വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ സ്മിത നന്ദിയും പ്രകാശിപ്പിച്ചു.

CONTENT HIGH LIGHTS; KSGAMOA State Women’s Day celebration begins: Ujwala 2025 Divya S. Iyer inaugurated

Latest News