Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

ചീര

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചികയും വളരെ കുറവാണ്. കൂടാതെ ഇവയില്‍ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

പാവയ്ക്ക

പാവയ്ക്കയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

. വെണ്ടയ്ക്ക

ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കും. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.

. പയറുവര്‍ഗങ്ങള്‍

ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.

നട്സ്

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഫൈബറും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.