Sweet dates in a clay plate on stone tile and wooden background, side view.
ഈത്തപ്പഴം പലവിധമുണ്ടെങ്കിലും അവയുടെ പൊതു സ്വഭാവം ഒന്ന് തന്നെയാണ് ..
ഈത്തപ്പഴത്തിൽ ഇരുമ്പു , കാൽസ്യം , പൊട്ടാസ്യം കൂടാതെ ഒട്ടനവധി വിറ്റാമിനുകളുടെ കലവറയാണ് ഈ അത്ഭുത പഴം
ഈത്തപ്പഴത്തിൽ നാരുകളുള്ള സെല്ലുലോസിനൊപ്പം ഉയർന്ന സാന്ദ്രതയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
(ടാനിക് ആസിഡ് കാൻസർ ഹൃദ്രോഗം എന്നിവ തടയുന്നതിലും അമിത രക്ത സമ്മർദ്ധം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു )
കുടൽ രോഗങ്ങൾക്കും ,മലബന്ധത്തിനും ഔഷധം പോലെ ഈത്തപ്പഴം ഉപയോഗിക്കാം
ഒരു കൈപിടി ഈത്തപ്പഴം കുരു കളഞ്ഞു രാത്രി പുതിയ ആട്ടിൻ പാലിൽ ഇട്ടുവെക്കുക . കൂടെ ഒരു നുള്ളു ഏലക്കാ പൊടിയും ഇത്തിരി തേനും ചേർക്കുക .
കാലത്തു ഇവയെടുത്തു ജ്യൂസ് ആയി ഉപയോഗിക്കുക . എങ്കിൽ ഇതൊരു പ്രകൃതി ദത്തവും അതി വിശിഷ്ടവുമായ സത്തായി ഉപയോഗിക്കാം . ഇരുമ്പും കാൽസ്യവും ഫോസ്ഫറസും അടങ്ങിയ ടോണിക്കായി മാറുന്നു .
പുരുഷന്മാരിൽ ലൈംഗിക ശക്തി വർദ്ധിപ്പിക്കാൻ , ബീജാണുക്കളുടെ ചലന ശേഷിയും വർദ്ധിപ്പിക്കാനും കൂടുതൽ ശക്തിയുള്ള ബീജാണുക്കൾ ഉണ്ടാവാനും പോഷകാഹാരക്കുറവ് മെച്ചപ്പെടുത്താനും അത്യുത്തമമാണ് ഈ പാനീയം
ഗർഭാവസ്ഥയിൽ സ്ത്രീകൾ നിത്യവും കഴിച്ചു വരുന്നത് ഗർഭാശയത്തിലെ കുഞ്ഞിന്റെ വളർച്ചക്കും പ്രസവം സുഖമാക്കുവാനും ഉത്തമമാണ്
ഉഷ്ണമേഖലയിൽ ജീവിക്കുന്ന അറബികളുടെ പുരുഷ ലൈംഗിക ശക്തിക്കു കാരണമായി പറയുന്നത് അവരുടെ ഈത്തപ്പഴവും ഗോതമ്പു റൊട്ടിയും തേനും ചേർത്ത ഭക്ഷണ രഹസ്യമാണ്
ഈ ഭക്ഷണം നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുകയും ധാതു ശക്തിയെ വർദ്ധിപ്പിക്കുകയും വാർദ്ധക്യത്തിലും യവ്വനത്തോടെ ഒരുപാട് കാലം ജീവിക്കുവാനും കഴിയുന്നു ..
ദിവസവും കാലത്തു ഏഴു ഈത്തപ്പഴവും പത്തു കറിവേപ്പിലയും ചേർത്തു കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന്
ഈത്തപ്പഴം കുരുകളഞ്ഞത് 15 Nos
കറുത്ത നിറമുള്ള പശുവിന്റെ പാൽ . രണ്ടേകാൽ ലിറ്റർ
സ്വർണ്ണ നിറമുള്ള തേൻ രണ്ടു ടേബിൾ സ്പൂൺ
ഈത്തപ്പഴം ഒരു മൺപാത്രത്തിൽ മേല്പറഞ്ഞ പാലിൽ തിളപ്പിക്കുക .
പാൽ കാട്ടിയാവാൻ തുടങ്ങുമ്പോൾ തേൻ ചേർത്തു നന്നായി ഇളക്കുക .
കുറുകി വരുമ്പോൾ തീ കെടുത്തി കട്ടിയുള്ളതും വൃത്തിയുമുള്ള കുപ്പി പാത്രത്തിലേക്ക് മാറ്റുക .
ചൂടാറിയാൽ കുപ്പി നന്നായി മൂടിയിട്ടു അടച്ചു വെക്കുക .
പിന്നീട് കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം .
ആർത്തവ കാലം കഴിഞ്ഞ ശേഷം നിത്യവും രണ്ടു നേരം ഇതിൽ നിന്നും ഓരോ സ്പൂൺ വീതം ഭക്ഷണ ശേഷം കഴിക്കൽ പതിവാക്കുക
കുറച്ചു ഈന്തപ്പഴം എടുത്തു ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക . അവ വെണ്ണയിൽ വറുക്കുക . അതിലിത്തിരി പഞ്ചസാരയും ചേർത്ത് യാത്രയിൽ കയ്യിൽ കരുത്തിയാൽ ദൂര യാത്രയിൽ സുരക്ഷിതമായ ഭക്ഷണമായി ഉപയോഗിക്കാം
കുട്ടികളിൽ പല്ലു മുളക്കുന്ന സമയത്തു ഉണ്ടാവുന്ന വയറിളക്കവും അസ്വസ്ഥതക്കും
ഈന്തപ്പഴവും തേനും ചേർത്ത് ക്രീം പരുവമാക്കി നൽകിയാൽ സമാധാനമാവും
മലബന്ധം കുറയ്ക്കും,കൊളസ്‌ട്രോൾ കുറയ്ക്കും,ഹൃദയസംബന്ധമായ രോഗങ്ങള്‍ മാറ്റം വരും,ക്യാന്‍സര്‍ സാധ്യത കുറയ്ക്കും ,അസ്ഥി ഉരുക്കം കുറയ്ക്കും,കാഴ്ച ശക്തിക് നല്ലതാണ്