ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. സഞ്ചയ് നായിക്ക് എന്നയാളാണ് അറസ്റ്റിലായത്. തൃശൂരിലെ ഒരു കോഴി ഫാമിൽ ജീവനക്കാരനായ ഇയാൾ ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മഹേഷും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധു, പ്രിവന്റീവ് ഓഫീസർമാരായ ഓംകാർ നാഥ്, അനിലാൽ, റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, ജോൺസൺ എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, നെടുങ്കണ്ടത്ത് 2.2 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. പാമ്പാടുംപാറ സ്വദേശി ജോബിൻ (40 വയസ്) എന്നയാളാണ് പിടിയിലായത്. കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾ ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി കൂടിയ വിലയ്ക്ക് കേരളത്തിൽ വിൽക്കുകയാണ് രീതി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി.മിഥിൻലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ നെബു, ഷാജി, തോമസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ, അരുൺ ശശി, സിറിൽ, അജിത്ത്, ആകാശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.
content highlight : odisha-native-arrested-with-ganja-from-alappuzha-ksrtc-bus-stand-area