Travel

ഇതാണ് ഏറ്റവും കൂടുതല്‍ മുറികളുള്ള ഇന്ത്യയിലെ ഹോട്ടല്‍! | Do you know which hotel has the most rooms in India?

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഹോട്ടലില്‍ ഏകദേശം 699 മുറികളുണ്ട്

ഏറ്റവും കൂടുതല്‍ മുറികളുള്ള ആഡംബര ഹോട്ടല്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതൊരുപക്ഷേ രത്തന്‍ ടാറ്റയുടെ ഐക്കോണിക് താജ് ഹോട്ടലോ റാഡിസണോ അല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുറികളുളള ഹോട്ടല്‍ എന്ന പദവി ‘ ഔറിക മുംബൈ സ്‌കൈസിറ്റി ഹോട്ടലി’ നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഹോട്ടലില്‍ ഏകദേശം 699 മുറികളുണ്ട്. എന്നാല്‍ താജ് ഹോട്ടലിനുള്ളത് 600 മുറികളാണ്.

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നാണ് ഔറിക മുംബൈ സ്‌കൈസിറ്റി ഹോട്ടല്‍. അമേരിക്കന്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് അഡൈ്വസര്‍ ഔറിക മുംബൈ സ്‌കൈസിറ്റി ഹോട്ടലിന് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.റസ്റ്റോറന്റുകള്‍, നീന്തല്‍കുളം, സ്പാ, സലൂണ്‍, ഫിറ്റ്‌നെസ് സെന്റര്‍ തുടങ്ങിയുള്ള സൗകര്യങ്ങള്‍ ഈ ഹോട്ടലില്‍ ലഭ്യമാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്തിന് (ടെര്‍മിനല്‍2) ന് സമീപം സ്ഥിതി ചെയ്യുന്ന ഔറിക മുംബൈ സ്‌കൈസിറ്റി രാജ്യത്തെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നാണ്.

STORY HIGHLIGHTS:  Do you know which hotel has the most rooms in India?