Celebrities

‘ഇതൊരു തമാശയല്ല, മരിച്ചുപോകുന്നതിനു മുമ്പുള്ള അവസാന മൊഴിയെടുക്കില്ലേ, അതാണ്’: ബാല കൂടുതൽ കുരുക്കിലേക്ക് ? | elizabeth-udayan-serious-accusation-against-actor-bala

തങ്ങളുടെ വിവാഹസമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ ബാല ചതിച്ചുവെന്ന് പറഞ്ഞ് വന്നിരുന്നു

ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. എലിസബത്ത് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബാലയുടെ അവിഹിതങ്ങളെ കുറിച്ചും താൻ അനുഭവിച്ച പീഡനങ്ങളെ കുറിച്ചുമാണ് എലിസബത്ത് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ആയിരുന്നോ പ്ലാന്‍ എന്ന് തനിക്ക് സംശയമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്.

തങ്ങളുടെ വിവാഹസമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ ബാല ചതിച്ചുവെന്ന് പറഞ്ഞ് വന്നിരുന്നു. അവര്‍ക്ക് വട്ടാണ് എന്നായിരുന്നു തന്നോട് ബാല പറഞ്ഞതെന്നും എലിസബത്ത് പറയുന്നുണ്ട്. ബാല തന്നെ ബലാത്സംഗം ചെയ്തതായും ഉപദ്രവിച്ചതായും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭക്ഷണം പോലും തന്നില്ല എന്നാണ് ഇപ്പോള്‍ പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചാണ് ബാലയുമായി പ്രണയത്തിലായതെന്ന ആരോപണത്തോടാണ് എലിസബത്ത് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

എലിസബത്തിന്റെ ചില ആരോപണങ്ങൾ ഇങ്ങനെ

നിങ്ങള്‍ എല്ലാവരും എന്റെ മരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് എനിക്കറിയാം. ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമേ കാണൂ. ഞാന്‍ ആറ് മാസം ബാലയുമായി അകന്നുകഴിഞ്ഞു. ആ സമയത്ത് ഞങ്ങള്‍ ഡിവോഴ്സ് ആയെന്നും ചിലര്‍ വീഡിയോ ചെയ്തു. ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്. ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര് വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022ല്‍ ആണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമുക്ക് എല്ലാം മനസിലാകുന്നുണ്ട്, ജോലിക്ക് പോകൂ എന്നാണ്. ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് പലരും പറയുന്നത്.

ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെന്‍ഷനടിച്ച് ചത്തു എന്ന് പറയാം. വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോള്‍ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവര്‍ പോകുകയും ചെയ്തു. എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ.

മോഷന്‍ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് ബാലയുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ, എത്രകാലം നിങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്നിട്ടുണ്ട്. ഇനിയൊരു സ്ത്രീയും ഈ വീട്ടില്‍ കയറില്ല എന്ന് അവര്‍ ഉറപ്പ് തന്നിരുന്നു. പക്ഷെ ബാലയുടെ ആരോഗ്യം ശരിയായപ്പോള്‍ അവരൊന്നും വാക്ക് പാലിച്ചില്ല. ഒരാളുടെ വീട്ടില്‍ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതില്‍ ഞാന്‍ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയില്‍ ഞാനുണ്ടായിരുന്നു. ഐസ്‌ക്രീം കഴിക്കാന്‍ പോയ എന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധര്‍മ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ളാറ്റിലേക്ക് എന്നെയും കയറ്റാന്‍ പോയതാ. പക്ഷെ ഞാന്‍ കയറിയില്ല. എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളില്‍ നിന്ന് എന്നെ കാണിച്ചു. ചേച്ചിക്ക് ഒരു ഹായ് പറയൂ എന്ന് പറഞ്ഞു.

അസുഖം മറച്ചുവെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലില്‍ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. ആശുപത്രിയില്‍ ചോര ഛര്‍ദ്ദിച്ചു. ഐസിയുവിലായി. ഇവള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്കൊന്നും പറ്റില്ല എന്ന് അപ്പോള്‍ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഞാന്‍ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളത്. ഡിപ്രഷനും നാണക്കേടും സ്‌ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്.

content highlight: elizabeth-udayan-serious-accusation-against-actor-bala