നേന്ത്രപ്പഴം – 3 എണ്ണം
തേങ്ങ ചിരവിയത് – 1കപ്പ്
പൊടിച്ച പഞ്ചസാര – 2tbsp
ഏലക്ക പൊടി – 1/2tsp
മൈദ – 2tbsp
ബ്രെഡ് പൊടിച്ചത് – 2 കപ്പ്
വെളിച്ചെണ്ണ – വറുക്കുവാൻ ആവശ്യത്തിന്
നേന്ത്രപ്പഴം പുഴുങ്ങി തൊലിയും ഉള്ളിലെ നാരും കളഞ്ഞ് ചൂടോടെ ഉടച്ചെടുക്കുക. അതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് കുഴച്ചെടുക്കുക. അതിലേക്ക് 1/2 കപ്പ് ബ്രെഡ് പൊടി കൂടെ ചേർത്ത് കുഴക്കുക.
ഇനി ഈ പഴം മിക്സ് കട്ലെറ്റിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കണം. മൈദ വെള്ളം ചേർത്ത് കട്ടകളില്ലാതെ അയവിൽ കലക്കിയെടുക്കുക. ഉരുട്ടിയെടുത്ത കട്ലെറ്റുകൾ ഓരോന്നായി മൈദ കലക്കിയതിലും, ബ്രഡ് പൊടിയിലും ഉരുട്ടി ചൂടായ എണ്ണയിൽ ഇട്ട് മീഡിയം ഫ്‌ളൈയിമിൽ വറുത്തു കോരി എടുക്കുക. സ്വദിഷ്ടമായ നേന്ത്രപ്പഴം കൊണ്ടൊരു കട്ലറ്റ് തയ്യാർ..