India

നിര്‍ത്തിയിട്ട ബസില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡേ (26) മഹാരാഷ്ട്രയിലെ ഷിരൂരില്‍ വെച്ചാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.

അര്‍ധരാത്രിയാണ് ദത്താത്രേയ ഗഡേയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മോഷണം, കവര്‍ച്ച, ചെയിന്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രേയ ഗഡേ.

ചിത്രം പുറത്തുവിട്ടുകൊണ്ട് പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.