മുന്‍ഭാര്യ എലിസബത്ത് ഉദയന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ ബാല. റേപ്പ്, തട്ടിപ്പ് കേസ്, ഗ്രൂപ്പ് സെക്സ്, ഡൊമസ്റ്റിക് വയലന്‍സ് തുടങ്ങിയ ആരോപണങ്ങള്‍ തനിക്കെതിരേ ഉന്നയിക്കപ്പെട്ടെന്നും ഇത് വ്യക്തിഹത്യയാണെന്നും നടന്‍ പറഞ്ഞു. സത്യം കോടതിയിലാണ് തെളിയിക്കേണ്ടതെന്നും എലിസബത്തിന്റെ യൂട്യൂബ് ചാനലിൽ നെഗറ്റിവ് കമന്റ് ചെയ്യുന്ന കസ്തൂരിയെ തനിക്കോ കോകിലയ്ക്കോ അറിയില്ലെന്നും ബാല കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയ്‌ക്കെതിരെ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബാലയില്‍ നിന്ന് ശാരീരികമായും മാനസികമായും പീഡനം നേരിട്ടിരുന്നുവെന്നും കരിയര്‍ തുടരാന്‍ പോലും സമ്മതിച്ചില്ലെന്നും എലിസബത്ത് പറഞ്ഞിരുന്നു.
ബാലയുടെ വാക്കുകള്‍:
റേപ്പിസ്റ്റ്, ഫോര്‍ജറി ചെയ്തു, ഗ്രൂപ്പ് സെക്സ്, ചെന്നൈയിലെ വീട്ടില്‍ വേലക്കാരെ വെച്ച് സെക്സ് ചെയ്തു. ഡൊമസ്റ്റിക് വയലന്‍സ്, ഇതിന് പൊലീസിന്റെ തെളിവുണ്ട് കാണിക്കാം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ മാസം ഒരു പെണ്‍കുട്ടിക്ക് ഹാര്‍ട്ട്ഹോളിന്റെ ഓപ്പറേഷന്‍ ചെയ്തു. യൂട്യൂബേഴ്സ് ആണെങ്കില്‍ പറയും കണ്ടോ ബാല ഹാര്‍ട്ടില്‍ ആദ്യം ഹോളിട്ടു, പിന്നെ അടച്ചു. അവന്‍ ഫ്രോഡാണെന്ന് പറയും.
ഇത് വ്യക്തമായ പദ്ധതിയോടെ നടത്തുന്ന ആക്രമണമാണ്. ഇത് ഒരാളല്ല ചെയ്യുന്നത് നാലഞ്ച് പേരാണ് ചെയ്യുന്നത്. അതിന്റെ ഗ്രൂപ്പ് ഹെഡ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യം നിയമപരമായി എന്റെ വായ അടച്ചു. അതോടെ അവര്‍ക്ക് എന്തും പറയാം. ബാല എന്നെ റേപ്പ് ചെയ്തു. കാമകൊടൂരന്‍, ചാരിറ്റിയെല്ലാം പച്ചക്കള്ളം, മുഖത്തടിച്ചു. എന്തും പറയാം. പക്ഷേ കോടതി ഉത്തരവ് വരുന്നതുവരെ എനിക്കൊന്നും പറയാന്‍ പറ്റില്ല.
അഞ്ച് ദിവസമായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രതിയായി നില്‍ക്കുകയാണ്. ഇനി ഞാന്‍ വീഡിയോ ഇടുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ എന്നെ കൊണ്ടുവരരുത്. ആരും അറിയാത്ത സത്യങ്ങളുണ്ട്. ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ട്. എന്റെ ഒരു നല്ല മനസുകൊണ്ട് പുറത്തു പറയാത്തതാണ്.ഞാനും കോകിലയും മനസമാധാനത്തിലാണ് ജീവിക്കുന്നത്. സ്വര്‍ഗത്തിലാണ് ഇരിക്കുന്നത്. പക്ഷേ മറ്റുള്ളവര്‍ക്ക് ഞാന്‍ കേസ് കൊടുക്കണം. വഴക്കിടണം എന്നാണ് ആഗ്രഹിക്കുന്നത്. എനിക്കും കുട്ടി വേണം. ഞാനും ജീവിതത്തില്‍ കുറേ മിസ് ചെയ്തിട്ടുണ്ട്. എന്റെ യുവത്വം വിട്ടുപോയി. 42 വയസായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്.
അഞ്ച് ദിവസം കൊണ്ട് ഞാന്‍ റേപ്പിസ്റ്റായി. ഇനി ടെററിസ്റ്റ് വന്നിട്ടില്ല. അതും കൂടി വന്നാല്‍ നന്നായിരിക്കും. ഇതല്ല സത്യം. എനിക്ക് നഷ്ടപ്പെടാന്‍ നിങ്ങളുടെ സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശരി. ഉദ്ദേശ്യം മനസിലായി, ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കാന്‍ പാടില്ല. എന്തിനാണ് ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത്. കുടുംബമില്ലേ? നിങ്ങള്‍ പറഞ്ഞത് കള്ളമാണെന്ന് ഞാന്‍ തെളിയിക്കും. എല്ലാം തെളിയിക്കും. അത് വേറെ. ഇത് വ്യക്തിഹത്യയാണ്.
content highlight : Actor Baala issue updates