Kerala

ആദ്യം 72 സീറ്റ് കിട്ടട്ടെ, എന്നിട്ട് മുഖ്യമന്ത്രി ആരെന്ന് ആലോചിക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ | Thiruvanchoor Radhakrishnan

ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫിന് മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ലെന്നും അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പ്രതികരണം.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തില്‍ മുന്നോട്ട് പോവുകയെന്നത് യോഗത്തിന്റെ അജണ്ട. ഡല്‍ഹിയില്‍ നിന്നും നല്ല തീരുമാനങ്ങള്‍ ഉണ്ടാവട്ടെയെന്നത് തന്നെയാണ് ആഗ്രഹം. കേരളത്തിലെ കോണ്‍ഗ്രസിന്റെ എല്ലാ വികാരവും അറിയുന്ന നേതൃത്വമാണ് ഈ യോഗം വിളിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അത്യൂജ്വലമായ ഊര്‍ജ്ജം ഉണ്ടാവണം. മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ല. അതാണ് ജനത്തിന്റെ പൊതുവികാരം. അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണം എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു