മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് നിഖില വിമൽ പലപ്പോഴും തന്റെ തീരുമാനം വളരെ ഉറച്ച രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി കൂടിയാണ് നിഖില താരത്തിന്റെ പല അഭിപ്രായങ്ങളും നിലപാടുകളും ഒക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് താരത്തിന്റെ വാർത്തകൾ എപ്പോഴും ശ്രദ്ധ നേടുന്നതും പതിവാണ് ഇപ്പോൾ നിഖിലയുടെ പുതിയൊരു വാർത്തയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്
അടുത്ത സമയത്താണ് നിഖില തനിക്ക് പാചകം അറിയില്ല എന്ന് വ്യക്തമാക്കിയത്. പാചകം ചെയ്യാൻ അറിയില്ല എന്ന് മാത്രമല്ല തനിക്ക് അരി ഇടുവാനോ അരിയുടെ അളവ് നോക്കുവാനോ ഒന്നും അറിയില്ല എന്നായിരുന്നു താരം വ്യക്തമാക്കിയത് ഇതിനുപുറമേ നിരവധി ആളുകളാണ് താരത്തിന് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത് പാചകം അറിയില്ല എന്ന് പറയുന്നത് വലിയ മിടുക്ക് ഒന്നുമല്ല എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. ആ ഒരു രീതിയിലാണ് നിഖില സംസാരിക്കുന്നത് എന്നും അത് തീർത്തും തെറ്റായ പ്രവണതയാണ് എന്നും പലരും ചൂണ്ടിക്കാണിക്കുന്നു
ഒരു വ്യക്തി ഒറ്റയ്ക്കായാൽ അവർക്ക് ആവശ്യമുള്ള ആഹാരം ഉണ്ടാക്കാൻ എങ്കിലും പഠിച്ചിരിക്കുന്നത് വളരെ മികച്ച സ്വഭാവമാണ് അത് അറിയാമെന്ന് പറയുന്നത് വലിയ നാണക്കേടായി കൊണ്ട് നടക്കേണ്ട കാര്യമില്ല. വലിയ ക്രെഡിറ്റ് പോലെയാണ് എനിക്ക് പാചകം അറിയില്ല എന്ന് പറയുന്നത് അതിന്റെ ആവശ്യം എന്താണ് പാചകം അറിയുന്നത് കുലസ്ത്രീകൾ മാത്രമാണെന്നുള്ള തെറ്റിദ്ധാരണയാണ് ഉള്ളത് എന്നൊക്കെയാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. എല്ലാ കാര്യങ്ങളിലും വ്യക്തമായ രീതിയിൽ മറുപടി പറയുന്ന നിഖില ഇക്കാര്യത്തിൽ പറഞ്ഞ നിലപാട് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നു