Kerala

കേരളത്തിന്റെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിനെ അഭിനന്ദിച്ച് വെയില്‍സ് ആരോഗ്യ മന്ത്രി: കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യും

വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈല്‍സ് പറഞ്ഞു. ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വെയില്‍സിലെ സ്‌കില്‍ ഷോര്‍ട്ടേജ് പരിഹരിക്കുന്നതിന് കേരളത്തിലെ സ്‌കില്‍ഡ് ക്വാളിഫൈഡ് പ്രൊഫഷണല്‍മാരുടെ സേവനം പ്രയോജനപ്പെട്ടു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവും സേവന സന്നദ്ധയും കാരണം വെയില്‍സില്‍ ധാരാളം അവസരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിനെ കാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ രംഗത്ത് കേരളം നൂതനവും ജനക്ഷേമകരവുമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് 30 വയസിന് മുകളിലുള്ളവര്‍ക്ക് കാന്‍സര്‍ ഉണ്ടോ എന്ന് കണ്ടെത്തുവാനുള്ള സ്‌ക്രീനിംഗ് പ്രോഗ്രാം. വികസിത രാജ്യങ്ങളില്‍ പോലും 40 വയസിന് മുകളിലുള്ളവരെ മാത്രം സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ 30 വയസിന് മുകളിലുള്ള എല്ലാവരേയുമാണ് സ്‌ക്രീന്‍ ചെയ്യുന്നത്. ഇത്രയും ജനകീയമായി നടക്കുന്നത് ഇവിടെയാണ്.

കാന്‍സര്‍ സ്‌ക്രീനിംഗ് മാത്രമല്ല തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ആരോഗ്യ രംഗത്ത് ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍, സ്‌കൂള്‍ ഹെല്‍ത്ത് തുടങ്ങിയ പദ്ധതികളും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സുമായി 2024 മാര്‍ച്ച് ഒന്നിന് നോര്‍ക്ക ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. വെയില്‍സിലെ ആരോഗ്യ മേഖലയിലേക്ക് പ്രതിവര്‍ഷം 250 പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ധാരണയായത്. റിക്രൂട്ട്മെന്റ് നടപടികള്‍ സമയബന്ധിതമായും സുഗമമായും നടന്നതിനാല്‍, ധാരണയായതില്‍ നിന്നും അധികമായി 352 നഴ്സുമാര്‍ക്ക് വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിച്ചു. 94 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ, 31 ഡോക്ടര്‍മാര്‍ വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുകയും 21 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ 30 ഓളം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് ഏഴിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 500 ഓളം പേര്‍ക്ക് നിയമനം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.

ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്‌സ് ഇയാന്‍ ഓവന്‍, ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ജയിംസ് ഗോര്‍ഡന്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; Wales Health Minister hails Kerala’s popular cancer screening: More health workers to be recruited to Wales

Latest News

ഫാറ്റി ലിവറിന്റെ കാരണങ്ങൾ അറിയാതെ പോകരുത് എന്താണ് ഫാറ്റി ലിവർ ജീവിതശൈലിയും ഭക്ഷണക്രമ ഘടകങ്ങളും – ഉയർന്ന കലോറി, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടി അല്ലെങ്കിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഉദാസീനമായ ജീവിതശൈലികളും ഒരു പങ്കു വഹിക്കുന്നു. മെഡിക്കൽ അവസ്ഥകൾ ഫാറ്റി ലിവർ സാധാരണയായി പൊണ്ണത്തടി, പ്രമേഹം, ഡിസ്ലിപിഡീമിയ തുടങ്ങിയ ഉപാപചയ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്താതിമർദ്ദം, ഹൈപ്പോതൈറോയിഡിസം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നിവ ഇതിന്റെ വികാസവുമായി ബന്ധപ്പെട്ട അധിക അവസ്ഥകളാണ്. വിട്ടുമാറാത്ത വൈറൽ ഹെപ്പറ്റൈറ്റിസും കോർട്ടികോസ്റ്റീറോയിഡുകൾ പോലുള്ള ചില മരുന്നുകളും ഇതിന് കാരണമായേക്കാം. ജനിതക മുൻകരുതലുകളും പാരിസ്ഥിതിക കാരണങ്ങളും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത ജനിതക ഘടകങ്ങൾ സ്വാധീനിക്കുന്നു, പ്രത്യേകിച്ച് കുടുംബത്തിൽ ഉപാപചയ രോഗങ്ങളുടെ ചരിത്രമുള്ള വ്യക്തികളിൽ. പാരിസ്ഥിതിക വിഷവസ്തുക്കൾ, വ്യാവസായിക രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ, നിയന്ത്രണമുള്ള ഭക്ഷണക്രമങ്ങളോ ശസ്ത്രക്രിയകളോ മൂലമുള്ള വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ എന്നിവയും അവസ്ഥയെ കൂടുതൽ വഷളാക്കും ഫൈബ്രോസിസ്, സിറോസിസ് – ചികിത്സിക്കാത്ത ഫാറ്റി ലിവർ രോഗം ഫൈബ്രോസിസിലേക്ക് നയിച്ചേക്കാം, നീണ്ടുനിൽക്കുന്ന വീക്കം മൂലം കരളിൽ വടു ടിഷ്യു രൂപം കൊള്ളുന്നു. ഫൈബ്രോസിസ് കൂടുതൽ പുരോഗമിക്കുകയും സിറോസിസിലേക്ക് നയിക്കുകയും ചെയ്യും, ഇതിന്റെ സവിശേഷത വിപുലമായ വടുവും കരൾ പ്രവർത്തന വൈകല്യവുമാണ്. കരൾ കാൻസർ ക്യാൻസർ ഫാറ്റി ലിവർ രോഗം കരൾ കാൻസർ വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ. വടുക്കൾ വർദ്ധിക്കുന്നതും വിട്ടുമാറാത്ത വീക്കവും മാരകമായ കോശ വികാസത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെയും അനുബന്ധ രോഗങ്ങളെയും ബാധിക്കുന്നു – കരൾ സംബന്ധമായ സങ്കീർണതകൾക്കപ്പുറം, ഫാറ്റി ലിവർ രോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഇൻസുലിൻ പ്രതിരോധം, വൃക്ക തകരാറുകൾ തുടങ്ങിയ വ്യവസ്ഥാപരമായ ആരോഗ്യ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കും.

Feb 28, 2025, 03:03 pm IST