ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ. സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് പി ബി ഹർഷകുമാർ പറഞ്ഞു. മുൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്ന് പറഞ്ഞ ഹര്‍ഷകുമാര്‍, മിനിക്കെതിരെ ഇന്നും അധിക്ഷേപം തുടര്‍ന്നു. പത്തനംതിട്ടയില്‍ സിഐടിയു നടത്തുന്ന ബദല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍. വിഎസ്സിന്റെ കാലത്താണ് ആശമാര്‍ക്ക് വേതനം വര്‍ധിപ്പിച്ച് നല്‍കിയത്. ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പാട്ട കിലുക്കി പാര്‍ട്ടിയെ കണ്ടില്ലെന്നും പി ബി ഹർഷകുമാർ പറഞ്ഞു.
അതേസമയം ആശാ വര്‍ക്കര്‍മാരുടെ ബദല്‍സമരത്തിന് സിഐടിയു ആളുകളെ എത്തിക്കുന്നത് ഭീഷണിപ്പെടുത്തിയാണെന്ന് എസ് മിനി ആരോപിച്ചിരുന്നു. ജീവിക്കാന്‍ സമ്മതിക്കില്ല എന്നാണ് ഭീഷണി. സിഐടിയുവിന്റെ യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലാകട്ടെയെന്നും മിനി പറഞ്ഞിരുന്നു.
STORY HIGHLIGHT: citu leader p v harsh kumar