മലപ്പുറത്ത് ബ്രൗണ്‍ ഷുഗറുമായി അസം യുവാവ് പിടിയിൽ. അസം നഗൗണ്‍ ബര്‍പനി ബഗാന്‍ സ്വദേശി നസെദ് അലിയാണ് 12 ഗ്രാം ബ്രൗണ്‍ ഷുഗറുമായി എക്സൈസിന്റെ പിടിയിലായത്. നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നാണ് ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗവും മലപ്പുറം എക്‌സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടറുമായ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
STORY HIGHLIGHT: migrant worker from assam caught with brown sugar