Kozhikode

കോഴിക്കോട് രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട; ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി  മലപ്പുറം സ്വദേശി പിടിയിൽ

ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വീണ്ടും ലഹരിവേട്ട. ഗുഡ്സ് ഓട്ടോയിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി  മലപ്പുറം സ്വദേശി പിടിയിൽ. കൊളത്തൂർ പടപറമ്പ് കപോടത്ത് ഹൗസിൽ മുനീർ കെ (34) ആണ് പിടിയിലായത്. ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ദിവസം 105 ഗ്രാം എംഡിഎംഎയുമായി ബിബിഎ വിദ്യാര്‍ത്ഥി രാമനാട്ടുകരയില്‍ പിടിയിലായിരുന്നു. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ ആണ് കാറിൽ എംഡിഎംഎ കടത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഡാൻസാഫും ഫറോഖ് പൊലീസും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപത്തുവച്ചായിരുന്നു ലഹരിവേട്ട. രാമനാട്ടുകാര, ഫറോഖ് മേഖലകളിൽ ചില്ലറ വിൽപ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് ശ്രാവൺ എന്ന് പൊലീസ് അറിയിച്ചു. മലപ്പുറത്ത് നിന്നും കാറിൽ കൊണ്ടുവന്ന് ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചു വരുകയായിരുന്നു പ്രതി. എട്ടുമാസക്കാലമായി ലഹരിക്കടത്തു നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

content highlight : man-arrested-with-ganja-in-ramanattukara

Latest News