Science

ഇത് അപൂർവ്വ ദൃശ്യം; ഭൂമിയും 7 ഗ്രഹങ്ങളും ഒറ്റ ഫ്രെയിമില്‍ | dury-used-some-subtle-techniques-to-capture-all-three-planets-mercury-saturn-and-neptune

ഗ്രേറ്റ് പ്ലാനറ്ററി പരേഡ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ജോഷ് ഡ്യൂറി പകർത്തിയത്

പ്ലാനറ്ററി പരേഡ് 2025ൽ ഭൂമിയെയും 7 ഗ്രഹങ്ങളെയും ആദ്യമായി ക്യാമറയിൽ പകർത്തി 27 കാരനായ ജോഷ് ഡ്യൂറി. എട്ട് ​ഗ്രഹങ്ങൾ ഒന്നിച്ച് വിന്യസിക്കുമ്പോൾ സംഭവിക്കുന്ന ​ഗ്രേറ്റ് പ്ലാനറ്ററി പരേഡ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ജോഷ് ഡ്യൂറി പകർത്തിയത്. ജ്യോതി ശാസ്ത്ര ഫോട്ടോ​ഗ്രാഫറാണ് ജോഷ് ഡ്യൂറി. ബുധൻ, ശനി, നെപ്റ്റ്യൂൺ എന്നീ മൂന്ന് ​ഗ്രഹങ്ങളേയും പകർത്താൻ ഡ്യൂറി ചില സൂക്ഷ്മമായ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചിട്ടുണ്ട്. പനോരമിക് സ്റ്റൈലിൽ ചിത്രങ്ങൾ പകർത്തിയതിനൊപ്പം അദ്ദേഹം ഒരു ഡ്യുവൽ-എക്സ്പോഷർ കൂടി ഉപയോ​ഗിച്ചിട്ടുണ്ട്. ശേഷം പ്ലെയിൻ സ്ഫിയർ മാപ്പുകൾ ഉപയോഗിച്ച് ചിത്രം ക്രോസ്-റഫറൻസ് ചെയ്യുകയും ചെയ്തു.

ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതിന് വേണ്ടി സിഗ്മ 15mm ഡയഗണൽ ഫിഷൈ ലെൻസുകള്‍ ഘടിപ്പിച്ച സോണി A7S II ക്യാമറയാണ് തെരഞ്ഞെടുത്തത്. ഇവയുടെ സ്ഥാനം സ്ഥിരീകരിക്കാൻ ഒന്നിലധികം ഇമേജുകള്‍ വിശകലനം ചെയ്തെന്നും ജ്യോതിശാസ്ത്ര ആപ്പുകള്‍ ഉപയോഗിച്ചെന്നും ഡ്യൂറി പറയുന്നു. ഇത് ഒരു വൈഡ്-ആംഗിൾ ലെൻസ് ഉപയോഗിച്ച് എടുത്തതിനാൽ, ശനി, നെപ്റ്റ്യൂൺ, ബുധൻ എന്നിവ വെളിപ്പെടുത്തുന്നതിനായി ഫ്രെയിമുകളിൽ ഒന്നിന്റെ പനോരമയും HDR ഉം ആയി ഒന്നിച്ച് ചേർത്തുവെന്നും ഡ്യൂറി പറഞ്ഞു.

പ്ലാനറ്ററി പരേഡ് അല്ലെങ്കിൽ ഗ്രഹ വിന്യാസം എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം, ഒരേസമയം ഒന്നിലധികം ഗ്രഹങ്ങൾ സൂര്യന്‍റെ ഒരു വശത്ത് കൂടിച്ചേരുമ്പോഴാണ് സംഭവിക്കുന്നത്. ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ, ഗ്രഹ പരേഡുകൾ അപൂർവമല്ല. ജ്യോതിശാസ്ത്ര പ്രേമിയോ നക്ഷത്രനിരീക്ഷണം ഇഷ്ടപ്പെടുന്ന ആളോ ആണെങ്കില്‍ നമ്മൾ ഒരിക്കലും നഷ്‍ടപ്പെടുത്താൻ പാടില്ലാത്ത ഇവന്‍റാണ് പ്ലാനറ്ററി പരേഡ് എന്ന് പറയുന്നത്

STORY HIGHLIGHTS : used-some-subtle-techniques-to-capture-all-three-planets-mercury-saturn-and-neptune