ആരോഗ്യഗുണങ്ങൾ ഏറെയുള്ളയൊന്നാണ് പുതിന. ദോശക്കും ഇഡ്ഡലിക്കും ഒപ്പം വിളമ്പുന്ന സ്ഥിരം ചട്നിയിൽ നിന്നും ഒരു മാറ്റമായാലോ. പുതിന കൊണ്ടൊരു ചട്നി രുചികരമായി തയ്യാറാക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയിൽ പുതിന, മല്ലിയില, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, ഉഴുന്ന് പരിപ്പ് എന്നിവ വഴറ്റിയെടുക്കുക. ചൂടാറുമ്പോൾ തേങ്ങയും, വഴറ്റിയെടുത്ത ചേരുവകളും ആവശ്യത്തിനു ഉപ്പും ചേർത്തു നന്നായി അരച്ചെടുക്കാം. ഇതിലേക്ക് കടുക് താളിച്ചൊഴിച്ചാൽ പുതിന ചട്ണി റെഡി.
STORY HIGHLIGHT: Pudina Chutney