ഗ്രീക്ക് യോഗർട്ടും സാധാരണ യോഗർട്ടും രണ്ടും പോഷകസമ്പന്നമായ ഭക്ഷണങ്ങളാണ്. എന്നാൽ രണ്ടിനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ സാധാരണ യോഗർട്ടിനേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ കൊഴുപ്പ് കുറവായിരിക്കും. ഇത് മസിലുകളുടെ വളർച്ചയ്ക്കും ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രോബയോട്ടിക്‌സുകളാൽ സമ്പന്നമായ യോഗർട്ട് ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ്.
സാധാരണ യോഗർട്ട്
സാധാരണ യോഗർട്ടിൽ ഗ്രീക്ക് യോഗർട്ടിനേക്കാൾ പ്രോട്ടീൻ അളവ് കുറവാണെങ്കിലും കാൽസ്യം, വിറ്റാമിൻ ബി 12 എന്നിവയുടെ നല്ലൊരു ഉറവിടമുണ്ട്. രണ്ടിനും തനതായ ഗുണങ്ങളുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം.
എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയുമെല്ലാം ആരോഗ്യം മികച്ചതാക്കാൻ ദിവസേനയുള്ള ആഹാര ക്രമത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.