ആവശ്യമുള്ള സാധനങ്ങൾ
ചെറിയ ഉള്ളി അരിഞ്ഞത് – 1 കപ്പ്
ചിരവിയ തേങ്ങ – 1 കപ്പ്
മുളക് പൊടി – 1 ടീസ്പൂൺ
മല്ലി പൊടി – 1 ½ ടീസ്പൂൺ
ഉലുവ -4-5
മഞ്ഞൾ പൊടി- ¼ ടീസ്പൂൺ
വെളിച്ചെണ്ണ – പാകത്തിന്
വാളൻ പുളി – ഒരു ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ
കറി വേപ്പില – 2 തണ്ട്
ഉപ്പ് – പാകത്തിന്
പാചകം ചെയ്യുന്ന വിധം
വാളൻ പുളി വെള്ളത്തിൽ കുതിർക്കുക .
ഒരു പാനിൽ തേങ്ങാ പീര വറുക്കുക.
ബ്രൗൺ കളർ ആകുന്നത് വരെ വറുക്കുക .
ഒരു പാനിൽ എണ്ണ ചൂടാക്കുക .
അതിൽ ചെറിയ ഉള്ളിയും കറി വേപ്പിലയും ചേർക്കുക.
ചെറിയ ഉള്ളി നന്നായി മൊരിയിപ്പിക്കുക .
വറുത്ത തേങ്ങയും മഞ്ഞൾ പൊടിയും മുളക് പൊടിയും
മല്ലി പൊടിയും പാകത്തിന് വെള്ളം ചേർത്ത് നന്നായി അരക്കുക .
എന്നിട്ട് ഈ അരപ്പ് ഉള്ളിയിലേക്കു ചേർക്കുക .
വാളൻ പുളിയുടെ വെള്ളവും പാകത്തിന് ഉപ്പും ചേർക്കുക .
അത് തിളപ്പിക്കുക.
ഇടക്ക് ഇളക്കുക .
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.
അതിലേക്കു കടുകും ഉലുവയും താളിക്കുക .
ഇത് തീയലിൽ ചേർക്കുക .
ചോറിന്റെ കൂടെ കഴിക്കാം.