Environment

കൊറോണ വൈറസിനെ മനുഷ്യരിലെത്തിച്ചത് റക്കൂണ്‍; അറിയാം കാരണം! | Raccoons brought coronavirus to humans; to know why!

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗാണുവിനെ റാക്കൂണ്‍ മറ്റുജീവികളിലേക്ക് പരത്തും

ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത കോവിഡ് 19 എവിടെ നിന്ന് വന്നു? 2019 മുതല്‍ ശാസ്ത്രം ഈ ചോദ്യത്തിന് പിന്നാലെയാണ് ഇതുവരെ വ്യക്തമായ കാരണം കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും ചൈനയിലെ വുഹാനിലുള്ള ഹുവാനന്‍ ചന്തയില്‍ നിന്നാകണം വൈറസ് മനുഷ്യരിലെത്തിയതെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്. ഏതുമൃഗത്തില്‍ നിന്നായിരിക്കും വൈറസ് മനുഷ്യരിലെത്തിയതെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത് റക്കൂണ്‍ എന്ന പേരാണ്.

ഹുവാനനന്‍ ചന്തയില്‍ റക്കൂണിനെ തുകലിനായും മാംസത്തിനായും വിറ്റിരുന്നു അതിനാല്‍ ഈ ജിവിയില്‍ നിന്നാണ് കോവിഡ് 19-ന്റെ തുടക്കം എന്ന് ആദ്യംമുതല്‍ സംശയിച്ചിരുന്നു. വവ്വാലുകളില്‍നിന്ന് വൈറസ് ബാധിച്ച റക്കൂണുകള്‍ രോഗം മനുഷ്യരിലെത്തിച്ചു എന്നാണ് കരുതുന്നത്. കോവിഡ് 19-ന് കാരണമായ വൈറസിന്റെ വിഭാഗത്തിലുള്ള സാര്‍സ് കോവ്-2 വൈറസ് റക്കൂണുകളെ ബാധിക്കും.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗാണുവിനെ റാക്കൂണ്‍ മറ്റുജീവികളിലേക്ക് പരത്തും. 2003-ല്‍ കോവിഡിന് സമാനമായ മറ്റൊരു രോഗം മനുഷ്യരില്‍ എത്തിച്ചത് റാക്കൂണുകളാണെന്നും സംശയിക്കുന്നു. 2023-ലെ ഒരു പഠനപ്രകാരം ഹുവാനന്‍ മാര്‍ക്കറ്റില്‍നിന്ന് 2020-ല്‍ ശേഖരിച്ച ഡി.എന്‍.എ. സാംപിളുകളില്‍ സാര്‍സ് കോവ്-2 ബാധിച്ച റാക്കൂണുകളുടെ ഡി.എന്‍.എ. കണ്ടെത്തിയതാണ് ഇവയെ കൊറോണയുടെ ഉത്തരവാദികളാക്കി തീര്‍ത്തത്.

STORY HIGHLIGHTS:  Raccoons brought coronavirus to humans; to know why!