മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ക്ക് ശനിയാഴ്ചമുതല്‍ പിടിവീഴും. മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ശനിയാഴ്ച മുതല്‍ പ്രത്യേക പരിശോധന നടത്തും.
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതചാര്‍ജ് ഈടാക്കുന്നതും ഇതേത്തുടര്‍ന്നുള്ള വാക്തര്‍ക്കങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനതല തീരുമാനങ്ങളുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലും നടപടി സ്വീകരിക്കുന്നത്. ശനിയാഴ്ചമുതല്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരേ പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പാലക്കാട് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു.
മീറ്ററിടാതെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ വീഡിയോയോ ഫോട്ടോയോ സഹിതം യാത്രക്കാര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒ.മാരുടെ നമ്പറുകളില്‍ പരാതിപ്പെടാം. പരാതികള്‍ പരിഹരിക്കാന്‍ രണ്ടുമാസത്തിലൊരിക്കല്‍ യോഗംചേരും.
STORY HIGHLIGHT: autorickshaw meter palakkad